Kerala by election; this is what cpm Expects in Vattiyoorkavu<br />ഇക്കുറി കനത്ത പോരാട്ടം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറികള്‍ ഉണ്ടാകുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത് യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുമെന്നായിരുന്നു മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രവചിച്ചത്.വട്ടിയൂര്‍ക്കാവില്‍ ഫോട്ടോ ഫിനിഷാകുമെന്ന സാധ്യതയാണ് മനോരമ-ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്.